ഡോ.എം എസ് സ്വാമിനാഥന്റെ മരണം നമ്മുടെ രാജ്യത്തിനാകെ വേദനാജനകമാണ്….
കാർഷിക മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഭാരതത്തിന് പുറമെ നമ്മുടെ അയൽരാജ്യങ്ങൾക്കും വിസ്മരിക്കാൻ സാധിക്കില്ല.
സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയും ചെയ്തിരുന്ന ഘട്ടത്തിലാണ് ഉയർന്ന ഉൽപാദനശേഷിയുള്ള ധാന്യങ്ങൾ ഡോ. എം എസ് സ്വാമിനാഥൻ വികസിപ്പിച്ചെടുത്തത്.
ഭാരതത്തിന് പുറമെ പാക്കിസ്ഥാനും തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾക്കും ഈ കണ്ടുപിടുത്തം വലിയ കൈത്താങ്ങായി മാറി. വലിയൊരു ദുരന്തമുഖത്തുനിന്ന് രാജ്യത്തെ കരകയറ്റാൻ സഹായിച്ച കണ്ടുപിടുത്തത്തിന് നാമെല്ലാവരും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആ മരണത്തിൽ ഓരോ ഭാരതീയന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലി അർപ്പിക്കുന്നു…….
പ്രണാമം ….
admin bpp