സെപ്തംബർ 29 . ഇന്ന് ലോക ഹൃദയ ദിനം.
ലോക ഹൃദയ ദിനം ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധവും ആഗോള സ്വാധീന്നത്തെ കുറിച്ച് അവബോധം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്,
ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രാഥമിക കാരണങ്ങൾ – മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകവലി തുടങ്ങിയവയാണ് .എന്നിരുന്നാലും ഇന്ന് ഹൃദയ ചികിത്സയിൽ നാം ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട് .
ഹൃദയ ചികിത്സയിൽ ലോകം ഇന്നും കടപ്പെട്ടിരിക്കുന്ന മൂന്ന് വെക്തികളുണ്ട്
Dr.ഹെലൻ തൗസിഗ്
1944 നവംബറിൽ അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലേക്ക് എയ് ലീനെ കൊണ്ടു വരുബോൾ 15 മാസമായ കുഞ്ഞിനുവേണ്ട പ്രസരിപ്പൊ ആരോഗ്യമോ ഇല്ലായിരുന്നു.ശരീരമാസകലം നീലനിറത്തിൽ വിളറി ക്ഷീണിച്ചായിരുന്നു. നീലനിറമുള്ളവർക്ക് അധികം ആയുസ്സില്ലെന്ന് കേട്ടിട്ടുണ്ട് അതുപ്രകാരമാണ് എയ് ലീന്റെ മാതാപിതാക്കൾ ആശുപത്രിയിലെത്തിയതും.കുട്ടികളുടെ ഹൃദ്യോഗ ചികിൽസാ വിദഗ്ധയായ Dr.ഹെലൻ ടോസ്സിഗ് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കി കുട്ടി നീലശിശു(blue baby)ആണ്. ഹൃദയത്തിൽ നിന്നും രക്തം ശ്വാസകോശത്തിലെത്തി ശരിയായി ശുദ്ധീകരിക്കാത്തതാണ് കാരണം.ഹൃദയം തുറന്ന് ശ്വാസകോശത്തിലേക്കുള്ള ധമനി ശരിയായി പിടിപ്പിച്ചാലെ ജീവൻ നിലനിൽക്കുകയുള്ളൂ. അക്കാലത്ത് ഇത്തരം സർജറിയെകുറിച്ച് വലിയ ധാരണയില്ലായിരുന്നു.ഒരു പരീക്ഷണമെന്ന നിലയ്ക്ക് ചെയ്യാമെന്നേയുള്ളുവെന്ന് പറഞ്ഞ് മനസിലാക്കിയ ഡോക്ടർ,എയ് ലീന്റെ മാതാപിതാക്കൾ പൊന്നോമനയെ രക്ഷിക്കാൻ എന്തിനും തയ്യാറായിരുന്നു.
ജോൺസ് ഹോപ്കിൻസിലെ സർജറിവിഭാഗം Dr.ആൽഫ്രഡ് ബ്ലാലോക്ക് ആ സാഹസദൗത്യം ഏറ്റെടുത്തു.സഹപ്രവർത്തകൻ വിവിയൻ T തോമസ് പിന്തുണയുമായി ഒപ്പംനിന്നു.1944 നവംബർ 29 ന് കഷ്ടിച്ച് മാത്രം ജീവനുള്ള ഒരു ദുർബല ശിശുവിന്റെ ഹൃദയം അവർ തുറന്നു.പ്രാർത്ഥനയോടെ എയ് ലീന്റെ മാതാപിതാക്കളും. ഏതാനും മണിക്കൂർ കൊണ്ട് ധമനി ശ്വാസകോശത്തിലേക്ക് തുന്നിച്ചേർത്തു നിർജീവമായ വാൽവും ശരിയാക്കി.നെഞ്ചും തുന്നിപ്പിടിപ്പിച്ചു. മണിക്കൂറുകൾക്കകം ശരീരത്തിന്റെ നീലനിറം നേരിയ തോതിൽ മാറിത്തുടങ്ങി.മൂന്നാം നാൾ അവർ തീർച്ചപ്പെടുത്തി എയ് ലീൻ ജീവിക്കും.
വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലായിരുന്നു അത്.രണ്ട് സർജറികൾ കൂടി അവർ വിജയകരമായി പൂർത്തിയാക്കി.1945 ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ ഇതിനെക്കുറിച്ച് പ്രബന്ധം വന്നു.ലോകമെമ്പാടുമുള്ള പത്രങ്ങളിൽ വാർത്താവിസ്ഫോടനമായി വാർത്ത വന്നു. ലോകത്തെല്ലായിടത്തു നിന്നും ആയിരകണക്കിനാളുകൾ തങ്ങളുടെ പോന്നോമനകളുടെ ജീവനുവേണ്ടി അലമുറയിട്ടുകൊണ്ട് ജോൺസ് ഹോപ്കിൻസിലേക്കെത്തി.ഇത്രയധികം നീല ശിശുക്കളുണ്ടെന്നുള്ളത് പുതിയൊരറിവായിരുന്നു. ആരോരുമറിയാതെ മരിച്ചൊടുങ്ങിയിരുന്ന നീല ശിശുക്കൾക്ക് വരദാനമായി മാറി ടോസ്സിഗ്-ബ്ലാലോക്ക് ശസ്ത്രക്രിയ. ലോകത്തുള്ള ശിശു രോഗവിദഗ്ധരും ഹൃദ്രോഗവിദഗ്ധരും ഹോസ്പിറ്റലിലെത്തി ഇത്തരം ശസ്ത്രക്രിയയിൽ പ്രാവീണ്യം നേടി.ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ സാധ്യമായതോടെ ഹൃദ്യോഗങ്ങളും ഇങ്ങനെ മാറ്റാമെന്നായി.
Dr. ക്രിസ്ത്യൻ ബർണാഡ്
ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡ് 1967ല്‍ നടത്തിയ ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ മനുഷ്യന് ചന്ദ്രനിലിറങ്ങിയതിന് തുല്യമായ നേട്ടമായാണ് ചരിത്രകാരന്മാര് വിലയിരുത്തുന്നത്. 1967 ഡിസംബര്‍ മൂന്നിനാണ് ആ ശസ്ത്രക്രിയ നടന്നത്. അക്കാലത്തെ പ്രധാന ആശുപത്രികളില്‍ നിന്ന് വളരെ ദൂരെയുള്ള ഒന്നില്‍ ഒട്ടും അറിയപ്പെടാതിരുന്ന സര്‍ജനാണ് ഈ ഓപ്പറേഷന് നടത്തിയത്.
1960കളിലെ വര്‍ണവിവേചന രാഷ്ട്രീയം ഈ ശസ്ത്രക്രിയയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. താന്‍ ശസ്ത്രക്രിയ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഗ്രൂട്ടെ ഷുര് ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍മാരെ ക്രിസ്റ്റിയന്‍ ബര്‍ണാഡ് അറിയിച്ചു. ലൂയി വാഷ്കാന്‍സ്കി എന്നയാളാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്നത്. എന്നാല്‍ വെള്ളക്കാരായ ഡോക്ടര്‍മാരുടെ സംഘം വെള്ളക്കാരനല്ലാത്ത ഒരാളുടെ ഹൃദയം ഉപയോഗിക്കുന്നതിനെ ഭയപ്പെട്ടിരുന്നു. ഇത് കറുത്തവരുടെ ഹൃദയം പരീക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണത്തിന് കാരണമാകുമോ എന്ന് അവര്‍ ഭയന്നു. ഉടന്‍ സര്‍ജറി നടത്തിയില്ലെങ്കില്‍ വാഷ്കാന്‍സ്കി മരിക്കും എന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഒരു വെള്ളക്കാരന്റെ ഹൃദയത്തിന് വേണ്ടി ഡോക്ടര്‍മാര്‍ കാത്തിരുന്നു. എന്നാല്‍ 10 ദിവസത്തിന് ശേഷം മസ്തിഷ്കമരണം സംഭവിച്ച ഡെനിസ് ഡാര്‍വാള്‍ എന്ന യുവാവിന്റെ ഹൃദയം ക്രിസ് ബര്‍ണാഡ് ശസ്ത്രക്രിയയിലൂടെ വാഷ്കാന്സ്കിയ്ക്ക് മാറ്റി വച്ചു.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യന്‍ ബര്‍ണാഡിനോട്, ലോകത്തുടനീളം ദക്ഷിണാഫ്രിക്കയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി പ്രചാരണം ഗവണ്മെന്റ് ആവശ്യപ്പെട്ടു. ഗവണ്മെന്റിന്റെ ആവശ്യം അംഗീകരിക്കാന്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡ് നിര്‍ബന്ധിതനായെങ്കിലും ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം വര്ണവിവേചനത്തിന് എതിരായി ശക്തമായ പ്രചാരണം നടത്തി. ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍ വെള്ളക്കാരും കറുത്തവരുമായ രോഗികളെ വേറെ ബ്ലോക്കുകളിലാക്കി ചികിത്സിക്കുന്നതിനേയും അദ്ദേഹം എതിര്‍ത്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ക്രിസ്റ്റിയന്‍ ബര്‍ണാഡ് താനൊരു മനുഷ്യന്റെ ഹൃദയം മറ്റൊരു മനുഷ്യന്റെ ശരീരത്തിലേയ്ക്ക് മാറ്റി വച്ചതായി മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ജോണ്‍ വോര്‍സ്റ്റര്‍ ഇതേക്കുറിച്ചറിഞ്ഞു. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ക്രിസ് ബര്‍ണാഡിന്റെ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി. വൈദ്യശാസ്ത്ര, ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള മാധ്യമ താല്പര്യവും ശ്രദ്ധയും മനുഷ്യ ചരിത്രത്തിലെ ഈ അതുല്യ സംഭവമുണ്ടാക്കി. മെഡിക്കല്‍ രംഗവും മാധ്യമങ്ങളും തമ്മില്‍ പുതിയ ബന്ധങ്ങള്‍ ഉടലെടുത്തു. സ്വന്തമായി പബ്ളിക് റിലേഷന്‍സ് ഉദ്യോഗസ്ഥനേയും ഔദ്യോഗിക ഫോട്ടോഗ്രാഫറേയും ക്രിസ്റ്റ്യന്‍ ബര്‍ണാഡ് നിയമിച്ചു. അക്കാലത്ത് അതൊരു പുതിയ കാര്യമായികരുന്നു. ഡോണ്‍ മക്കന്‍സി എന്നയാള്‍ക്ക് തന്റെ ഫോട്ടോകളെടുക്കാന്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡ് അനുമതി നല്കി. ആഗോള തലത്തില്‍ ഒരു താരമായി മാറിയ ഒരേയൊരു ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞനാണ് ഡോ.ക്രിസ്റ്റിയന്‍ ബര്‍ണാഡ്.
Dr.മൈക്കൽ എല്ലിസ് ഡിബാക്കി
മൈക്കൽ എല്ലിസ് ഡിബാക്കി ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ അമേരിക്കൻ ഭിഷഗ്വരനായിരുന്നു. ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുന്നത്.
1908 സെപ്റ്റംബർ 7-ന് ലോസ് ആഞ്ചലസിലെ ലേക്ക് ചാൾസിൽ ജനിച്ചു. ടൂലെയ് ൻ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും (1932) ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും (1935) നേടിയ ശേഷം യു. എസ്സിലേയും യൂറോപ്പിലേയും വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായി സേവനം അനുഷ്ഠിച്ചു. 1937-48 കാലത്ത് ടൂലെയ്നിൽ അധ്യാപകനായി പ്രവർത്തിച്ചു വരവേ രക്ത വ്യതിവ്യാപനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ മുഴുകി. ഈ കാലഘട്ടത്തിൽ ഇദ്ദേഹം നിർമിച്ച റോളർ പമ്പാണ് ഇന്നും ബൈപ്പാസ് ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന ഹാർട്ട്-ലങ് മെഷീന്റെ ഒരു അനിവാര്യ ഘടകം. ശസ്ത്രക്രിയയുടെ സമയത്ത് ഹൃദയത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ച് പകരം റോളർ പമ്പ് ഘടിപ്പിച്ച ഹാർട്ട്-ലങ് മെഷീൻ പ്രവർത്തിപ്പിക്കാനായത് ഹൃദയ ശസ്ത്രക്രിയാ രംഗത്തെ വഴിത്തിരിവായി.
1948-ൽ ഇദ്ദേഹം ഹൂസ്റ്റണിലെ ബെയ്ലർ യൂണിവേഴ്സിറ്റി കോളജ് ഒഫ് മെഡിസിനിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായി പ്രവേശിച്ചു. ടെക്സാസ് ടൊർനാഡോ എന്ന പേരിൽ ഡിബാക്കി അറിയപ്പെട്ടു തുടങ്ങിയത് ഇക്കാലത്താണ്. അനവധി ശസ്ത്രക്രിയകൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്തിരുന്നതിനാലാണ് ഇങ്ങനെ ഒരു വിശേഷണമുണ്ടായത്. കഴുത്തിലെ കരോറ്റിഡ് ആർട്ടറിയിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കം ചെയ്യാൻ 1953-ൽ ഡിബാക്കി നടത്തിയ ശസ്ത്രക്രിയ പക്ഷാഘാതത്തിനുളള ആധുനിക ശസ്ത്രക്രിയയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്. അടഞ്ഞുപോയ ഹൃദയ ധമനിക്ക് പകരം രോഗിയുടെ കാലിൽ നിന്നു മുറിച്ചെടുത്ത രക്തക്കുഴൽ സ്ഥാപിച്ച് ഡിബാക്കി നടത്തിയ ബൈപ്പാസ് ശസ്ത്രക്രിയ ചരിത്ര സംഭവമായി. 1965-ൽ ഡിബാക്കി നടത്തിയ ഹൃദയം തുറന്നുളള ഒരു ശസ്ത്രക്രിയ ടെലിവിഷനിലൂടെ ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്തത് വിസ്മയജനകമായിരുന്നു.
കൃത്രിമ ഹൃദയം വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചതും ഡിബാക്കിയാണ്. 1967-ൽ ഇദ്ദേഹം ഒരു കൃത്രിമ ഹൃദയ പമ്പ് ഒരു രോഗിയുടെ ഹൃദയത്തിൽ സ്ഥാപിച്ചു. ഡാക്രോൺ ട്യൂബുകളുപയോഗിച്ച് ആദ്യമായി കൃത്രിമ രക്തക്കുഴലുണ്ടാക്കിയതും ഇദ്ദേഹം തന്നെ. ക്രിസ്ത്യൻ ബർണാഡിന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും (1967) ഒരു പടി മുന്നിലായി 1970 കളിൽ ഒന്നിലധികം അവയവങ്ങൾ മാറ്റിവയ്ക്കുന്ന (Multiple transplant) ശസ്ത്രക്രിയ നടത്തി ഡിബാക്കി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഒരു മനുഷ്യന്റെ ഹൃദയം, രണ്ടു വൃക്കകൾ, ശ്വാസകോശം എന്നിവ നാലു പേരിലേക്ക് പറിച്ചു നടുകയാണ് ഇദ്ദേഹം ചെയ്തത്. ലോകത്തെ ആദ്യ ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റ് (യു.എസ്.) സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഹൃദയധമനികൾക്ക് കനം ഏറുന്ന അഥിറോസ് ക്ലീറോസിസ് എന്ന അവസ്ഥയുടെ ഒരു കാരണം സൈറ്റോമെഗാലോ വൈറസ് ആണെന്ന് ഡിബാക്കിയുടെ നേതൃത്വത്തിൽ ബെയ്ലർ കോളജ് ഒഫ് മെഡിസിനിൽ പ്രവർത്തിച്ച ഗവേഷക സംഘം 1983-ൽ തെളിയിച്ചു. ബെയ്ലർ കോളജിന്റെ പ്രസിഡന്റ്, ചാൻസലർ എന്നീ നിലകളിൽ ഏതാണ്ട് 53 വർഷം ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയുണ്ടായി. 2008 ജൂലൈ 11-ന് തന്റെ 99ആം വയസ്സിൽ ടെക്സാസിലുള്ള ഹ്യൂസ്റ്റണിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.
കടപ്പാട്
admin bpp