സംഗീതം എല്ലാവര്ക്കും ഇഷ്ടമാണ് . മനുഷ്യമനസിന്നെ സംഗീതം എല്ലായ്പോഴും സ്വാധീനിച്ചിട്ടുണ്ട് . സംഗീതം ആസ്വദിക്കാത്തവർ ആരുമുണ്ടാവില്ല അങ്ങനെയാണ് സംഗീതത്തിനും ഒരു ദിവസം എന്ന ആശയം ഉടലെടുത്തത് ജൂൺ 21 സംഗീത ദിനമായി ആദ്യം ആചരിക്കാൻ തുടങ്ങിയത് ഫ്രാൻസിലാണ് .
1976ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം മുന്നോട്ടുവച്ചത് . ഈ ദിവസം എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ നടപ്പിലായില്ലെങ്കിലും ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്.
1982ൽ ഫെറ്റെ ഡെ മ്യൂസിക് എന്ന പേരിലാണ് ഫ്രാൻസിൽ ഇത് അറിയപ്പെട്ടിരുന്നത്. അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നുണ്ട്. അതിലൊരുരാജ്യമാണ് ഇന്ത്യയും. ‘സംഗീതത്തിലൂടെ ലോകസമാധാനം’ എന്നതാണ് അന്തർദേശീയ സംഗീത ദിനത്തിന്റെ ആദർശസൂക്തം
മനസിന്റെ ഉത്കണ്ഠ കുറക്കാൻ സംഗീതത്തിനാവുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ചില മാറാരോഗങ്ങളെപോലും സംഗീതം ഭേദമാക്കിയിട്ടുണ്ട് എന്നും പഠനങ്ങൾ പറയുന്നു
admin bpp