ലോകത്തിലെ ഏറ്റവും ചെറിയ കടുവകൾ എന്ന വിശേ ഷണം നല്കപ്പെട്ടിരിക്കുന്നത് ഇന്തേനേഷ്യയിലെ സുമാത്രൻ ദ്വീപുകളിൽ അധിവസിക്കുന്ന സുമാത്രൻ കടുവകൾക്ക് ആണ് (Sumatran Tiger)
പന്തേര ടൈഗ്രിസ് സോ ണ്ടെ കസുമാത്രൻ എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന ഇവ ഇന്ന് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട് ( ലാറ്റിൻ പദമായ പന്തേര പുരാതന ഗ്രീക്ക് പദമായ പന്തർ എന്നതിൽ നിന്നാണ് ഉത്ഭവിച്ചത് ‘)
ആൺകടുവകൾക്ക് 100 മുതൽ 140 കിലോഗ്രാം വരെ തൂക്കവും 2.5 മീറ്റർ നീളവും ഉണ്ടാവും പെൺ കടുവകൾ 75 മുതൽ 100 കിലോഗ്രാം തൂക്കവും 2.3 മീറ്റർ നീളവും ഉണ്ടാവും .മണിക്കൂറിൽ 65 കിലോമീറ്റർ ( 45 മൈൽ) വേഗത്തിൽ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും
ഒരു നൂറ്റാണ്ട് മുൻ മ്പ് വരെ ഇന്തോനേഷ്യയിലെ പല ദ്വീപുകളിലും കണ്ടിരുന്ന ഇവ ഇപ്പോൾസു മാത്രൻ ദ്വീപുകളിൽ മാത്രമായി ചുരുങ്ങിരിക്കുന്നു ആ വാസവ്യവസ്ഥയിൽ ഉണ്ടാവുന്ന മാറ്റവും വേട്ടയാടലും കാരണം 600 റിൽ താഴെ മാത്രമാണ് ഭൂമിയിൽ അവശേഷിക്കുന്ന 21-ാം നൂറ്റണ്ടിൽ തന്നെ വംശ നാശം സംഭവിക്കാൻ സാധ്യതയുള്ള മാർജര വംശത്തിലെ തന്നെ പ്രധാന ജീവികളിൽ ഏറ്റവും മുൻ നിരയിൽ ഉള്ളത് സുമാത്രൻ കടുവകൾ ആണ്
എകദേശം 12.000വർഷങ്ങൾക്ക് മുൻ മ്പ് പ്ലി സ്റ്റോസിൻ കാലഘത്തിന്റെ ആവസാനം മുതൽ (അതായത് ഹിമയുഗത്തിന്റെ ആവസാന ഘട്ടം) 6000 വർഷം വരെയുള്ള ഹോളോസീൻ കാലഘട്ടത്തിന്റെ ഇടയിൽ സമുദ്ര നിരപ്പിൽ ഉണ്ടായ ഗണ്യമായി ഉയർന്നതിനു ശേഷം സുമാത്രൻ കടുവകൾ പ്രധാന കടുവ ഇനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു. കറുത്ത വരകളുള്ള സുമാത്രൻ കടുവകൾ മനോഹരങ്ങളായ ഓറഞ്ചു നിറങ്ങളോടു കൂടിയാണ് ഇരിക്കുന്നത് മറ്റ് കടുവ ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തന്നെ സുമാത്രൻ കടുവകൾക്ക് കറുത്ത വരകൾകൂടുതൽ ആയിരിക്കും – മറ്റ് കടുവ ഇനങ്ങളെ അപേക്ഷിച്ച് സുമാത്രൻ കടുവക്കൾക്ക് കഴുത്തിന് ചുറ്റും രോമങ്ങളുടെ വളർച്ച കൂടുതൽ ആയി കാണപ്പെടുന്നു ഒരു മണിക്കുറിൽ -65 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഇതിനു കഴിയുന്നു ദിവസത്തിൻ്റെ അധിക സമയവും ഉറങ്ങുന്നതിന് ആണ് സുമാത്രൻ കടുവകൾ ചിലവഴിക്കുന്നത് അധികവും രാത്രി സമയങ്ങളിൽ ആണ് ഇവ വേട്ടയ്ക്ക് ഇറങ്ങാറുള്ളത്
ജലത്തിൽ നന്നയി നീന്തുവാനും ഇവയ്ക്ക് കഴിയുന്നു അധികവും ഒറ്റയ്ക്ക് കഴിയുവാൻ താല്പര്യപ്പെടുന്നവയാണ് സുമാത്രൻ കടുവകൾ
മറ്റ് കടുവാ വിഭാഗങ്ങളെ പോലെ തന്നെ സുമാത്രൻ കടുവകളും നിശ്ചിത സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നു ഈ പ്രദേശങ്ങളുടെ അതിർത്തി നിശ്ചയിക്കുന്നതിനു വേണ്ടി മരങ്ങളിൽ നഖങ്ങൾ കൊണ്ട് കൊറിയും. മൂത്രം ഒഴിച്ചും തൻ്റെ അധീന മേഘല അടയാളപ്പെടുത്തുന്നു ഇവിടെയയ്ക്ക് മറ്റെരു കടുവ അതിക്രമിച്ചു കടക്കുകയാണെങ്കിൽ ശക്തമായ പേരാട്ടം മാണ് നടക്കുക – ഇത് പലപ്പോഴും ഒരു കടുവയുടെ മരണത്തിൽ ആണ് കലാശിക്കുക ‘ പരസ്പരം അക്രമിക്കുമ്പോൾ ഉണ്ടാവുന്ന ഗർജ്ഞനത്തിൻ്റെ ശബ്ദം 3 കിലോമീറ്റർ അകലെ വരെ കേൾക്കാം – 39 ചതുരശ്ര മൈൽ പ്രദേശത്ത് മൂന്ന് കടുവകൾ വരെ ഉൾകൊള്ളുന്നു .ഇണ ചേരൽ സമയമാക്കുമ്പോൾ പെൺകടുവകളുടെ മേഖലകളിലെക്ക് ആൺകടുവകൾ എത്താറാണ് പതിവ്” മൂന്ന് മുതൽ അഞ്ച് കുഞ്ഞുങ്ങൾ വരെ ഒരു പെൺകടുവ പ്രസവിക്കുന്നു അധികവും ‘പെൺകടുവ തന്നെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുക മറ്റും ചെയ്യുക ഉയരമുള്ള പുൽമേടുകൾ. ഗുഹകൾ. പാറ കൂട്ടങ്ങൾ എന്നിവ ഇവ പ്രസവത്തിനായി തിരഞ്ഞെടുക്കുന്നു – ജനിക്കുന്ന സുമാത്രൻ കടുവക്കുഞ്ഞുങ്ങൾക്ക് കാഴ്ചശക്തി ഉണ്ടാവുകയില്ല രണ്ട് ആഴ് ച്ച കഴിഞ്ഞാൽ മാത്രമാണ് അവ കണ്ണുകൾ തുറക്കുക
ജീവിതകാല ഘട്ടത്തിൽ തന്നെ ആദ്യത്തെ 11 മുതൽ 18 മാസം വരെ ഇവ അമ്മന്മാരുമായി വളരെ അടുത്ത് സഹവസിക്കുകയും ‘വേട്ടയാടൽ’.’പാർപ്പിടം തിരഞ്ഞെടുക്കാൽ തുടങ്ങിയ കാര്യങ്ങൾ പഠിക്കുകയും രണ്ട് വയസ്സ് ‘ ആക്കുമ്പോൾ മാതാവിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു
18 മുതൽ 25 വർഷം വരെയാണ് സുമാത്രൻ കടുവകളുടെ ആയുസ് രേഖപ്പെടുത്തിയിരിക്കുന്നത്
സുമാത്രൻ കടുവകൾ മറ്റ് കടുവ ഇനങ്ങളെ പോലെ മാംസഭോജികൾ ആണ് ‘ജൈവശാസ്ത്ര പരമായി തന്നെ ജീവൻ നിലനിർത്താൻ മാംസ ഭക്ഷണമാണ് ആശ്രയിക്കുന്നത് കുരങ്ങുകൾ’ പക്ഷികൾ. മത്സ്യം ടാപ്പിർ ,പന്നി.മാൻ. എന്നിവയാണ് പ്രധാനമായും ആഹരിക്കുന്നത്
വംശനാശ ഭീഷണി നേരിടുന്നതാണ് ഇവ പ്രധാനമായും നേരിടുന്ന പ്രശ്നം വനനശീകരണവും തോലിനും എല്ലിനുമായി ഇവയെ വേട്ടയാടപ്പെടുന്നു ഒരു നൂറ്റാണ്ടു മുൻ മ്പ് ഒരു ലക്ഷത്തോളം കടുവകൾ ഇവിടെ ഉണ്ടായിരുന്നു ഇപ്പോൾ അതിൻ്റെഎണ്ണം ഗണ്യമായി കുറഞ്ഞു 400 ൻ്റെ അടുത്തു വരെയായി – ഇന്തോനേഷ്യയിൽ ഉണ്ടായിരുന്ന ബാലി കടുവയും ജവാൻ കടുവയും യഥാക്രമം 1950 കളിലും 1970 കളിലും വംശനാശം സംഭവിച്ചു
ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന സുമാത്രൻ കടുവ നേരിടുന്ന ഏറ്റവും വലിയ രണ്ട് ഭീഷണികളാണ് ആവാസവ്യവസ്ഥയുടെ നഷ്ടവും വേട്ടയാടലും. 2000 നും 2012 നും ഇടയിൽ സുമാത്രൻ കടുവകളുടെ ആവാസവ്യവസ്ഥയിൽ 20 ശതമാനം നഷ്ടമുണ്ടായതിന്റെ പ്രധാന കാരണം ഓയിൽ പാം തോട്ടങ്ങളുടെ വിപുലീകരണമാണെന്ന് ഒരു പഠനം കണ്ടെത്തി. .
സംരക്ഷിത പ്രദേശങ്ങളിൽ പോലും കടുവ വേട്ടയാടൽ നടക്കുന്നു. കടുവയുടെ എല്ലുകൾ വൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു, ഇത് ധനികരായ ചൈനക്കാരുടെ ഒരു ചെറിയ വിഭാഗം ആവശ്യപ്പെടുന്ന പാനീയമാണ്, ഇത് കടുവയുടെ സവിശേഷതകൾ കുടിക്കുന്നയാൾക്ക് നൽകുമെന്ന് വിശ്വസിക്കുന്നു. കടുവ നഖങ്ങൾആഭരണങ്ങളായി ധരിക്കുകയുംകടുവ തൊലി ഫർണിച്ചറുകളും മറ്റ് ഉൽപ്പന്നങ്ങളും ആയി ഉപയോഗിക്കുന്നു.
വംശനാശം തടയാൻ ഡസൻ കണക്കിന് സംരക്ഷണ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. കൂടാതെ, വംശനാശഭീഷണി നേരിടുന്നതും സംരക്ഷിതവുമായ നിരവധി ജീവിവർഗങ്ങളുടെ പട്ടികയിൽ സുമാത്രൻ കടുവകളെ ഉൾപ്പെടുത്തിയിട്ടുണ്ട്
admin bpp