വേസ്റ്റ് ടു വെൽത്ത് എന്ന ആശയത്തിന്റെ ഭാഗമായി , ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) സ്റ്റീൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് ഒരു റോഡ് നിർമ്മിചിരിക്കുന്നു.
സ്റ്റീൽ നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന സ്റ്റീൽ സ്ലാഗ് ,പ്ലാസ്റ്റിക് മാലിന്യവുമായി ലയിപ്പിച്ച മിശ്രിതം ഉപയോഗിചാണ് BRO റോഡ് നിർമ്മിച്ചത് . അരുണാചൽ പ്രദേശിലെ ഒരു കിലോമീറ്റർ നീളമുള്ള ജോറാം-കൊലോറിയംഗ് റോഡാണ് ഇപ്രകാരം നിർമിച്ചിരിക്കുന്നത് .ഇതിനായി 1,200 മെട്രിക് ടൺ സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചു.
ലഡാക്കിലെ സൺക്കു എന്ന ഉയർന്ന പ്രദേശത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് റോഡിന്റെ വികസനത്തിന് BRO മുൻകൈയെടുത്തു, ഈ പദ്ധതി റോഡുകളെ കൂടുതൽ മോടിയുള്ളതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാക്കാൻ സഹായിക്കും.
ഭാരത സർക്കാരിന്റെ പരിസ്ഥിതി സൗഹൃദ വികസനം എന്ന ആശയം
ഏറ്റെടുത്തു കൊണ്ട് BROയും DRDOയും ചേർന്നാണ് ഈ ശ്രമത്തിനു തുടക്കമിട്ടത് .വരും നാളുകളിൽ ഈ സാങ്കേതിക വിദ്യ കൂടുതൽ റോഡുകളിൽ പ്രയോഗിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് .
admin bpp