മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ആഗോളതലത്തിൽ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസ ദിനമായിട്ടാണ് ആചരിക്കുന്നത് .
ഈ ലോകത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഇപ്പോഴും അവരുടെ പ്രത്യയശാസ്ത്രങ്ങളും ജീവിത വീക്ഷണങ്ങളും കൊണ്ട് ജനഹൃദയങ്ങളിൽ ദീർഘകാല മുദ്ര പതിപ്പിച്ചിട്ടുള്ളൂ. ഗാന്ധിജി മുന്നോട്ടുവച്ചു ജീവിച്ചു കാണിച്ചു കൊടുത്ത അഹിംസാസന്ദേശം ഇന്ന് ലോകത്തിനു വലിയ അനുഗ്രഹമായിട്ടുണ്ട് .
ഇന്ന് ഗാന്ധിജിയുടെ 154-ാം ജന്മദിനം ലോകം വിവിധ പരിപാടികളോടെ ആചരിക്കുകയാണ്.
admin bpp