ബിപിപി രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
ബിപിപി രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
കുവൈറ്റ്, 14.03.24: ഭാരതീയ പ്രവാസി പരിഷദ് കേന്ദ്ര മന്ത്രിയും തിരുവനന്തപുരം ലോക് സഭ സ്ഥാനാർത്ഥിയും ആയ ശ്രീ രാജീവ് ചന്ദ്രശേഖറുമായി ഓൺലൈനിൽ മുഖാമുഖം പരിപാടി മാർച്ച 13, 2024, ബുധനാഴ്ച്ച സംഘടിപ്പിച്ചു.
വികസനം നമ്മുടെ ലക്ഷ്യമെന്നും ഭാരതത്തിലെ മറ്റ് സ്ഥലങ്ങളിൽ എന്ന പോലെ തിരുവനന്തപുരത്തും വികസനം എത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു .യുവാക്കൾക്ക് ഐടീ മേഖലയിൽ കൂടുതൽ അവസരം സൃഷ്ടിക്കണം അതിനുവേണ്ടിയിട്ടുള്ള അടിസ്ഥാന വികസനം തിരുവന്തപുരത്തു കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ ബിപിപി പ്രസിഡന്റ്, ശ്രീ സുധിർ വി മേനോൻ സ്വാഗതവും അഡ്വൈസറി ബോർഡ് അംഗം ശ്രീ ബിനോയ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
admin bpp