ഭാരതീയ പ്രവാസിപരിഷദ് 75-ാം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ഭാരതീയ പ്രവാസി പരിഷദ് (ബി പി പി) ഫർവാനിയ നൗഷാദ് ഷെഫ് റെസ്റ്റാററ്റിൽ വച്ച് ജനുവരി 26, 2024 വെള്ളിയാഴ്ച്ച റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു.
കേന്ദ്രമന്ത്രി ശ്രീ.വി മുരളീധരന്റെ ആശംസ പ്രസംഗത്തിന് ശേഷം ബിപിപി കുവൈത്ത് പ്രസിഡന്റ് ശ്രീ. സുധീർ വി മേനോനും ജനറൽ സെക്രട്ടറി ശ്രീ രാജേഷ് ആർ ജെയും ചേർന്ന് ബി പി പി വെബ് സൈറ്റിന്റ ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള പ്രസ്സ് ക്ലബ്ബ് കുവൈത്തിന്റെ പ്രസിഡന്റായി സ്ഥാനമേറ്റ ജനം ടിവി കുവെത്ത് റിപ്പോർട്ടർ ശ്രീ സുജിത്ത് സുരേശനെ ചടങ്ങിൽ ആദരിച്ചു.
ബിപിപി പ്രസിഡന്റ് ശ്രീ സുധിർ മേനോനും വിവിധ ഭാഷ ഏരിയ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. സ്ത്രീശക്തി കൺവീനർ ശ്രീമതി രശ്മി നവീൻ ഗോപാൽ സ്വാഗതവും, ഫർവാനിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീ ജയശങ്കർ നന്ദിയും പ്രകാശിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ ബിപിപി സെന്റ്രൽ കമ്മിറ്റി ഭാരവാഹികളും ഏരിയാ കമ്മിറ്റി ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
https://fb.watch/pSRYdk6h67/?mibextid=Nif5ozhttps://fb.watch/pUlZoWwkjk/?mibextid=qC1gEahttps://indiansinkuwait.com/news/68549-BPP-commemorates-Republic-day
admin bpp