ഇത് ഓരോ വർഷവും പുതുക്കാവുന്ന ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ഇൻഷുറൻസ് പ്ലാൻ ആണ്. ഈ പ്ലാൻ രൂപപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ ഗവണ്മെന്റി ന്റെക ‘‘പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന’’ (പിഎംജെവൈ) സ്കീമിന്റെൻ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന വിധത്തിലാണ്. ഈ സ്കീം ബാങ്കുകൾ കൈകാര്യം ചെയ്യുന്നതും സമയാ സമയങ്ങളിൽ ഇന്ത്യൻ ഗവണ്മെന്റ്പ നിർവ്വചിക്കുന്ന നിയമങ്ങൾ അനുസരിച്ച് നടത്തപ്പെടുന്നതുമാണ്. ഈ പ്രൊഡക്ടിനു കീഴിലുള്ള ഇൻഷുറൻസ് പരിരക്ഷ സ്കീമിൽ ചേരുന്നതിനു വേണ്ടി ഇൻഷ്വർ ചെയ്യപ്പെടുന്ന അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയം കിഴിക്കപ്പെടുന്ന തീയതി മുതൽ ആരംഭിക്കുന്നതാണ്.
അംഗമായി ചേരുമ്പോഴത്തെ പ്രായം | ഏറ്റവും കുറഞ്ഞത്:18 വയസ്സ് (ഒടുവിലത്തെ ജന്മദിനത്തിൽ) പരമാവധി:50 വയസ്സ് (ഒടുവിലത്തെ ജന്മദിനത്തിൽ) |
മച്ച്യുരിറ്റിയിലെ പരമാവധി പ്രായം | 55 വയസ്സ് (ഒടുവിലത്തെ ജന്മദിനത്തിൽ) |
പോളിസി കാലാവധി | ഓരോ വർഷവും പുതുക്കാവുന്നത് |
ഉറപ്പു നൽകപ്പെടുന്ന തുക | രൂ. 200,000 (രണ്ട് ലക്ഷം മാത്രം) |
പ്രീമിയം തുക | രൂ.330 / (സർവ്വീസ് ടാക്സ്* ഒഴികെയും പങ്കെടുക്കുന്ന ബാങ്കുകൾ നടത്തിപ്പു ചാർജ്ജായി ഈടാക്കുന്ന രൂ. 41 ഉൾപ്പെടെയും) |
കാത്തിരിപ്പു കാലാവധി | സ്കീമിൽ ചേർന്ന തീയതി മുതൽ 45 ദിവസം (പ്രവേശിച്ച തീയതി/ ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ച തീയതി) |
admin bpp