പനിയോ തലവേദനയോ വന്നുകഴിഞ്ഞാൽ ഒരു പാരസെറ്റമോൾ ഗുളിക കഴിക്കാതെ രോഗം മാറില്ല എന്ന വിശ്വാസം മലയാളിയെ എന്നേ പിടികൂടിക്കഴിഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പെയിൻ കില്ലറാണ് പാരസെറ്റമോൾ. സാധാരണഗതിയിൽ സുരക്ഷിതം അല്ലെങ്കിൽ ഏറ്റവും ഫലപ്രദം എന്ന വിശ്വാസത്തിൽ നമ്മൾ കഴിക്കുന്ന ഈ ഗുളികയ്ക്ക് മാരകമായ പാർശ്വഫലങ്ങളുണ്ടെന്ന് മനസിലാക്കണം. മറ്റേതൊരു മരുന്നിനെയും പോലെത്തന്നെ അമിതമായി ഉപയോഗിച്ചാൽ പാരസെറ്റമോളും പാർശ്വഫലങ്ങൾ ശരീരത്തിൽ സൃഷ്ടിക്കും.
എല്ലാ പെയിൻ കില്ലറുകൾക്കും ഇതേ സ്ഥിതി വിശേഷം തന്നെയാണുള്ളത്
ഇത് മനസിലാക്കാതെയാണ് ആളുകൾ സ്വയം ഡോക്ടറായി മാറി മെഡിക്കൽ സ്റ്റോറിൽ നിന്ന് പാരസെറ്റമോൾ വാങ്ങി ഭക്ഷണമാക്കി മാറ്റുന്നത്
സൈഡ് ഇഫക്ടുകളെ കുറിച്ച് ബോദ്ധ്യമുള്ളവരാകട്ടെ അതൊന്നും വകവയ്ക്കാതെ താൽക്കാലിക ആശ്വാസത്തിനായി വാരിവിഴുങ്ങുകയും ചെയ്യും .
പാരസെറ്റമോളിന്റെ അമിതഉപയോഗം കരളിനെയാണ് ഏറ്റവുമധികം ബാധിക്കുന്നത് കൂടാതെ വർഷങ്ങളായുള്ള ഉപയോഗം വൃക്ക, കുടൽ, ഹൃദയം എന്നിവയേയും തകരാറിലാക്കും. പാരസെറ്റമോളിലെ NAPQI (എൻ- അസറ്റൈൽ പി-ബെൻസോക്യുനൈൻ) എന്ന മെറ്റബൊളൈറ്റാണ് അപകടകാരികൾ കരളിലെ ഗ്ളൂട്ടാത്തിയോണിന്റെ അളവ കുറയ്ക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായ അളവിലുള്ള ഡോസ് സ്വീകരിക്കുക എന്നത് മാത്രമേ പാരസെറ്റമോൾ അപകടകാരിയാകാതിരിക്കാൻ മാർഗമുള്ളൂ
കടപ്പാട്
admin bpp