കുവൈറ്റ്, ജൂലൈ 10, 2020: വിസ തട്ടിപ്പിന് ഇരയായി കുവൈറ്റിൽ ദുരിതജീവിതം നയിക്കുകയായിരുന്ന സൗമ്യ ഭാരതീയ പ്രവാസി പരിഷദിന്റെ സഹായത്തോടെ ജൂലൈ 10ന് നാട്ടിലെത്തി.
ഡിസംബറിൽ ആണ് അഞ്ചു ലക്ഷത്തിൽ പരം രൂപ മുടക്കി സൗമ്യ എന്ന മുപ്പത്തഞ്ചുകാരി കുവൈത്തിലേക്ക് വിമാനം കയറിയത്. എന്നാൽ അവർക്ക് ഇവിടെ ജോലിയൊന്നും ലഭിച്ചില്ല. അതിനിടയ്ക്കാണ് കൊറോണ മഹാമാരിയെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.
ബിപിപി സാൽമിയ യൂണിറ്റ് ഭാരവാഹികൾ അവരെ കാണാൻ ചെന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ആയിരുന്നു. വാടക കൊടുക്കാൻ കാശില്ലാതെ താമസിക്കുന്ന ഫ്ളാറ്റിലെ ഒരു മുറിയിൽ രണ്ട് മാസത്തിലധികമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു അവരെ. അവിടെ നിന്നു രക്ഷിച്ച് കൊണ്ട് വന്നു മറ്റൊരു താത്കാലിക താമസ സ്ഥലം സംഘടന ഒരുക്കി കൊടുത്തു. എന്നാൽ നാട്ടിലേക്കുള്ള വിമാനം കയറാൻ എയർപോർട്ടിൽ എത്തിയ ഇവർ നിയമകുരുക്കിൽ പെട്ട് പോലീസ് തടവിലായി. ബിപിപിയുടെ സമയോജിതമായ
ഇടപെടലിലൂടെ അവരെ അവിടെ നിന്നു മോചിപ്പിക്കുകയും നാട്ടിലേക്കെത്തുവാനുള്ള വഴിയൊരുക്കുകയും ചെയ്തു.
“ബിപിപിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്നെ രക്ഷിക്കുവാൻ നിങ്ങൾ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് . വിമാനം കയറുന്നതിനു മുൻപ് നിറകണ്ണുകളൊടെ സൗമ്യ പറഞ്ഞു. ” കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശി ആണ് ഇവർ.
admin bpp