ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾക്ക് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തുടങ്ങിവച്ച പദ്ധതിയാണ് സ്കിൽ ഇന്ത്യ പദ്ധതി. നൈപുണ്യ വികസന നയത്തിനുകീഴിൽ മുൻപ് നടത്തിവന്നിരുന്ന ഒരു പദ്ധതിയുടെ നവീകരിച്ച രൂപമാണ് സ്കിൽ ഇന്ത്യ. ഇത് ഒരു നൈപുണ്യ വൈവിധ്യ പരിശീലന മിഷൻ ആണ്.
സ്കിൽ ഇന്ത്യ പരിപാടിയുടെ ഉദ്ദേശങ്ങൾ
ഇന്ത്യൻ യുവത്വത്തിന്റെ ക്രിയാത്മക ശക്തിയെ വ്യാവസായികമായി ഉപയോഗിച്ചാൽ ഇന്ത്യക്ക് ലോകത്ത് ഒന്നാംകിട ശക്തിയായി മാറാൻ കഴിയും. നമുക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക പരിശീലന സ്ഥാപനങ്ങളും ഉണ്ട്. എന്നാൽ ഇവിടങ്ങളിൽനിന്നും പഠനം പൂർത്തിയാക്കുന്ന ചെറുപ്പക്കാർക്ക് വ്യാവസായിക തൊഴിലുകളിൽ നേരിട്ട് പ്രവേശിക്കുന്നതിന് വേണ്ട വൈദഗ്ധ്യമില്ല എന്നതാണ് വ്യവസായങ്ങൾ നയിക്കുന്നവരുടെ പരാതി. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം യുവാക്കൾക്ക് വിദഗ്ധ തൊഴിലുകളിൽ പരിശീലനം നൽകി അവരെ മെച്ചപ്പെട്ട നിലവാരത്തിൽ ജീവിക്കുന്നതിന് പ്രാപ്തരാക്കുകയാണ്.
2020-ൽ 500 ദശലക്ഷം യുവാക്കൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നല്കാൻ ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി നിരവധി സ്കീമുകൾ ഗവൺമെന്റ് മുൻപോട്ടു വയ്ക്കുന്നു.
സ്കിൽ ഇന്ത്യയുടെ സ്വഭാവങ്ങൾ
യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനും അവരിൽ സംരംഭകത്വം വളർത്തുന്നതിനും പദ്ധതി പ്രാമുഖ്യം നൽകുന്നു.
പരമ്പരാഗത തൊഴിലുകളായ കാർപെന്റർ, ചെരുപ്പുകുത്തി, വെൽഡർ, ഇരുമ്പുകൊല്ലൻ, മേസൺ, പരിചാരിക, സൂതികാർമിണി, ടെയ് ലർ, നെയ്ത്തുകാരൻ എന്നീ തൊഴിലുകളിൽ പരിശീലനവും ഉപദേശങ്ങളും സഹായവും നൽകുക.
രാജ്യത്തിന് സാമ്പത്തികമായി കൂടുതൽ പ്രാധാന്യമുള്ള മേഖലകളായ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ട്രാൻസ്പോർടാഷൻ, ടെസ്റ്റിൽ വ്യവസായം, ഡയമണ്ട് കട്ടിങ്, ആഭരണ ഡിസൈനിങ്, ബാങ്കിങ്, ടൂറിസം എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുക.
രാജ്യത്തിനകത്തെ തൊഴിൽ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനു മാത്രമല്ല, വികസിത രാജ്യങ്ങളായ യു എസ് എ, ജപ്പാൻ, ചൈന, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങളിലും പശ്ചിമേശ്യയിലും തൊഴിലും അംഗീകാരവും നേടുന്നതിന് ഉതകുന്ന തരത്തിൽ അന്തരാഷ്ട്ര നിലവാരമുള്ള പരിശീലനമാവും സ്കിൽ ഇന്ത്യയിൽ നൽകുക.
ട്രെയിനിങ് പ്രക്രിയയുടെ നിലവാരം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏർപ്പെടുത്തുന്ന “റൂറൽ ഇന്ത്യ സ്കിൽ” ഗുണനിലവാര മുദ്ര സ്കിൽ ഇന്ത്യയുടെ പ്രത്യേകതയാണ്.
പ്രത്യേക ആവശ്യങ്ങൾക്കായി പ്രത്യേകം വിഭാവന ചെയ്ത നൈപുണ്യ പരിശീലനം നടത്തും. ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം, മാനേജ്മന്റ് വൈദഗ്ധ്യം, ശുഭ ചിന്താ ശേഷി പരിശീലനം (പോസിറ്റീവ് തിങ്കിങ്) സ്വഭാവ പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടും.
സ്കിൽ ഇന്ത്യയുടെ കോഴ്സ് പദ്ധതിശാസ്ത്രം വ്യത്യസ്തവും നൂതനവുമായിരിക്കും. ഇതിൽ ഗെയിമുകൾ, ഗ്രൂപ്പ് ചർച്ചകൾ, മനസികോദ്ദീപനം, പ്രായോഗിക പരിശീലനം, കേസ് പഠനങ്ങൾ എന്നിവ ഉൾപ്പെടും.
സ്കിൽ ഇന്ത്യ എങ്ങനെ വ്യത്യസ്തമാണ്?
സ്കിൽ ഇന്ത്യ മുൻ വൈദഗ്ധ്യ പരിശീലന പരിപാടികളെക്കാൾ സ്വഭാവത്തിൽ വ്യത്യസ്തമാണ്. മുൻ കാലങ്ങളിൽ തൊഴിൽ പരിശീലന പരിപാടികൾ വിവിധ മന്ത്രാലയങ്ങൾക്കു കീഴിൽ സംഘടിക്കപ്പെട്ടിരുന്നതും തമ്മിൽ ബന്ധമില്ലാത്തതുമായിരുന്നുവെങ്കിൽ ഇപ്പോൾ അവ എല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവരപ്പെട്ടു. വൈദഗ്ധ്യ പരിശീലനത്തിന് ഒരു മന്ത്രാലയം തന്നെ രൂപം കൊടുത്തു. മുൻപ് പരമ്പരാഗത ജോലികൾക്കായിരുന്നു മുൻഗണന എങ്കിൽ ഇപ്പോൾ നൂതനമായ തൊഴിൽ സാധ്യതകളും പരീക്ഷിക്കപ്പെടുന്നു.
വൈദഗ്ധ്യ പരിശീലനത്തിനും സംരംഭക വികസനത്തിനും ഉള്ള മന്ത്രാലയം പരിശീലനം നൽകുന്ന മറ്റു മന്ത്രാലയങ്ങളും വകുപ്പുകളുമായി ആശയവിനിമയവും സഹായവും നൽകി പ്രവർത്തനത്തിന് നേതൃത്വം നൽകും.
നഗര, ഗ്രാമ മേഖലകളിൽനിന്നും തൊഴിൽ രഹിതരായ ചെറുപ്പക്കാർ, കോളേജ്, സ്കൂൾ പരിത്യക്തർ, വിദ്യാഭ്യാസം പൂർത്തിയാക്കിയവർ എന്നിവർക്ക് പരിശീലനം വഴി മൂല്യ വർധന കൊടുത്ത് അവരെ മെച്ചപ്പെട്ട നിലവാരത്തിലുള്ള ജീവിതത്തിന് പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പുതിയ മന്ത്രാലയമാകും ഇവരുടെ സാക്ഷ്യപത്രം നൽകുക.
സ്കിൽ ഇന്ത്യ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ട്രെയിനിങ് പ്രോഗ്രാമുകൾ
സംരംഭകത്വ പരിപാടികൾ
CPSU കൾക്കുള്ള CRR സ്കീമുകൾ
എന്റർപ്രെന്യൂർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാം (EDP)
വുമൺ ഇ ഡി പി
ലിംഗ സമത്വത്തിലൂടെ സ്ത്രീ ശാക്തീകരണം
എന്റർപ്രെന്യൂർഷിപ് കം സ്കിൽ ടെവേലോപ്മെന്റ്റ് പരിപാടികളും ട്രെയിനർ മാർക്കുള്ള ട്രെയിനിങ് പരിപാടികളും (ESDPs)
എയർകണ്ടീഷണർ & വാട്ടർ കൂളർ റിപ്പയർ
കാർഷിക ജല പമ്പുകളുടെ റിപ്പയർ
ബേക്കറി ഉത്പന്നങ്ങൾ
ബയോടെക്നോളജി
ബ്ലാക്ക്സ്മിത്ത് CAD/CAM
ഉപകരണങ്ങളുടെ കാലിബ്രേഷൻ
കാർപെന്ററി
കാറ്ററിംഗ്
CNG ലേത്ത് വയർ കം മില്ലിങ്
കമ്പ്രെസ്സ്ർ റിപ്പയർ
ടാലി കമ്പ്യൂട്ടർ അക്കൗണ്ടിംഗ്
ബ്യൂട്ടീഷ്യൻ കം കോസ്മെറ്റോളജി
സൈബർ കഫേ
ഡയറി അധിഷ്ഠിത ESDP
കൃത്രിമ ആഭരണങ്ങളും നിർമാണവും ഡിസൈനും ഡൈ ഫിറ്റർ
ഡ്രാഫ്റ്സ്മാൻഷിപ് ട്രെയിനിങ്
ഡി ടി പി
ഇലെക്ട്രിക്കൽ ഉപകരണ റിപ്പയർ
ഇലക്ട്രോണിക്സ് അസംബ്ളി
എലെക്ട്രോപ്ലേറ്റിംഗ്
ഫാഷൻ ഡിസൈനിങ്
ഹൊസെറി & കമ്പിളി വസ്ത്രനിര്മാണം
എസ്സെൻഷ്യൽ ഓയിൽ & പെർഫ്യൂം ഉൽപ്പന്നങ്ങൾ
ഭക്ഷ്യ സംസ്കരണം
ഫുട്വെയർ ഡിസൈനിങ്
ഫോർജിങ് & കാസ്റ്റിംഗ്
ഫ്ളാഷ് ഗെയിമിംഗ്
ഗ്ലാസ് കട്ടിങ് & പോളിഷിംഗ്
ഹീറ്റ് ട്രീറ്റ്മെന്റ്
ലെതർ ഉത്പന്നങ്ങൾ
ലെൻസ് ഗ്രൈൻഡിങ്
മഷീനിങ്
മൈക്രോപ്രൊസസ്സർ അപ്പ്ലിക്കേഷൻസ് & പ്രോഗ്രാമിങ്
മൈക്രോസോഫ്ട് സെർട്ടിഫൈഡ് സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്
admin bpp