1959 ഒക്ടോബര്‍ 21നു ലഡാക്കിൽ ചൈനീസ് പട്ടാളവുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 10 പോലീസുകാരുടെ സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്ക്കുന്നതു. നൂറുകണക്കിന് ചൈനീസ് പട്ടാളക്കാരെ കേവലം 10 പോലീസുകാർ നേരിട്ട് വിധം കണ്ടപ്പോൾ ചൈനീസ് പട്ടാളം അക്ഷരത്തിൽ ഞെട്ടിപ്പോയി. അനായാസം ഭാരത്തിന്റെ അതിർത്തി കടക്കാം എന്ന ചൈനീസ് കണക്കുകൂട്ടലിനു ഈ സംഭവം വലിയ ഒരു തിരിച്ചടിയായി .ഒരു മാസത്തിനു ശേഷം ,നവംബര്‍ 29 നു ആ പത്തു ധീരന്മാരുടെ മൃതദേഹം ചൈനീസ് പട്ടാളം ഭാരതത്തിനു കൈമാറി.
കർത്തവ്യനിരതരായിരിക്കെ ജീവൻ ത്യജിക്കേണ്ടിവന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പ്രണാമം
admin bpp