എ ഡി 800ൽ എത്യോപിയയിൽ ആണ് കാപ്പി കണ്ടുപിടിച്ചത് .തന്റെ ആടുകൾ ഒരു ചെടിയിലെ പഴങ്ങൾ കഴിക്കുമ്പോൾ ഉന്മേഷം കൊണ്ട് തുള്ളിച്ചാടുന്നത് കണ്ട ഇടയൻ ആ പഴങ്ങൾ സ്വംയം കഴിക്കാൻ തീരുമാനിച്ചു.കഴിച്ചപ്പോൾ ക്ഷീണമൊക്കെ മാറി ഉന്മേഷം ലഭിക്കുന്നതായി അനുഭവപെട്ടു .ആ പഴം കാപ്പിയാണെന്നും അതിനും ചില ഗുണമൊക്കെയുണ്ടെന്നും ലോകം മനസിലാക്കിയത് അന്നുമുതലാണ്
എല്ലാ വര്‍ഷവും, കാപ്പിയുടെ ഉപയോഗം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒക്ടോബര്‍ 1 ന് അന്താരാഷ്ട്ര കോഫി ദിനം ആചരിക്കുന്നു.
ആദ്യമായി കാപ്പിക്കുവേണ്ടി ഒരു ദിവസം മാറ്റിവെച്ചത് ജപ്പാനാണ്. ലോകമെമ്പാടും കാപ്പി കയറ്റുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ച ജപ്പാന് കാപ്പിക്കുരു ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ അഭിനന്ദിക്കുന്നതിനുമായാണ് കാപ്പിദിനം ആചരിച്ചു തുടങ്ങിയത്. 1963ല്‍ ലണ്ടനിലാണ് ഇന്റര്‍നാഷണല്‍ കോഫീ ഓര്ഗനൈസേഷന് നിലവില്‍ വന്നത. 2015-നാണ് അന്താരാഷ്ട്ര കാപ്പിദിനമായി ഒക്ടോബര്‍ ഒന്നിനെ ആദ്യമായി പ്രഖ്യാപിക്കുന്നത്. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന പാനീയങ്ങളിലൊന്നാണ് കാപ്പി. കാപ്പിച്ചിനോ, ഫ്രാപ്പുച്ചിനോ മുതല്‍ ഡബിള്‍-ഷോട്ട് എസ്പ്രെസോ വരെ കോഫി പ്രേമികള്‍ക്ക് പ്രിയപ്പെട്ട വൈവിധ്യമാര്‍ന്ന കാപ്പി വിഭവങ്ങള്‍ നിരവധിയാണ്…
കാപ്പി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്ന നിരവധി ആളുകളുമുണ്ട്. എന്നാല്‍ കരള്‍ സംബന്ധമായ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ദിവസവും കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് അടുത്തിടെ ചില പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
admin bpp